തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ഞെക്കിക്കൊല്ലാന്‍ പലരും ശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രന്. എല്ലാ ദുര്‍വ്യാഖ്യാനങ്ങളും ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് മേഖലകളാക്കി തിരിച്ചത് വഴി കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു. പരിഷ്കാരങ്ങള്‍ കെഎസ്ആര്‍ടിസിയെ രക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസി വടക്കന്‍ മേഖലാ വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കെഎസ്ആര്‍ടിസി എഡി ടോമിന് തച്ചങ്കരിയുടെ നിലപാടുകള്‍ക്കെതിരെ തൊഴിലാളി യൂൂണിയനുകള് സംയുക്തമായി സമരത്തിനൊരുങ്ങുകയാണ്. കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി ഇറങ്ങിപ്പോകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
തച്ചങ്കരിയുടെ പരിഷ്ക്കാരങ്ങള്‍ക്കെതിരെ സംയുക്ത യൂണിയനുകളുടെ സമരപ്രഖ്യാപന കണ്‍വെന്‍ഷനിലായിരുന്നു ആനത്തലവട്ടത്തിന്റെ അതിരൂക്ഷ വിമര്‍ശനവും ആക്ഷേപവും. യൂണിയനുകളുടെ വിമര്‍ശനങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിയാണ് തച്ചങ്കരിയെ പിന്തുണക്കുന്നത്. അതിനിടെയാണ് വൈക്കം വിശ്വന് അടക്കമുള്ള ഇടത് നേതാക്കളുടെ സാന്നിധ്യത്തില്‍ മുതിര്‍ന്ന സിപിഎം നേതാവിന്റെ പരസ്യവിമര്‍ശനം.