തിരുവനന്തപുരം: ബിജെപി ഗവണ്മെന്റിന്റെ യുവജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ സമരത്തെരുവ് എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. തൊഴിലില്ലായ്മ രൂക്ഷമാവുന്ന സാഹചര്യത്തില്‍ മോഡിജി, വേര് ഈസ് മൈ ജോബ് എന്ന മുദ്രാവാക്യമുയര്‍ത്തി സമരം നടത്തുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം വ്യക്തമാക്കി.
മാര്‍ച്ച് 1 മുതല്‍ 15 വരെ സംസ്ഥാനത്തൊട്ടാകെ 2000 കേന്ദ്രങ്ങളിലാണ് പരിപാടി നടക്കുക. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സമരത്തെരുവിന്റെ ഭാഗമാവുമെന്നും എഎ റഹിം അറിയിച്ചു.
മോഡി ഗവണ്മെന്റിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു വര്‍ഷം 2 കോടി തൊഴില്‍ നല്‍കുമെന്നത്. എന്നാല്‍ ബിജെപി ഗവണ്മെന്റിന് തൊഴില്‍ നല്കാന് സാധിച്ചതുമില്ല, രാജ്യത്ത് വലിയ തോതില്‍ തൊഴില്‍ ഇല്ലായ്മ ഉണ്ടാക്കിയെന്നും റഹീം കുറ്റപ്പെടുത്തി. ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.