ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതിനിടെ ജില്ലാ കളക്ടര്‍ ജീവന് ബാബു അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഷട്ടറുകള്‍ തുറക്കുന്നതിനു മുന്‍പ് ട്രയല്‍ റണ്‍ നടത്തേണ്ടി വരുമെന്നും എന്നാല്‍ ഇപ്പോള്‍ ഇത് സംബന്ധിച്ച് തീരുമാനങ്ങള്‍ ഒന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷേമേ ഷട്ടറുകള്‍ തുറക്കണമോ എന്ന കാര്യത്തില്‍ തീരുമാനമാകൂ എന്നു പറഞ്ഞ കളക്ടര്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അറിയിച്ചു.