കോട്ടയം: കേരളത്തിലെ കൃഷിയിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം ചൊരിഞ്ഞത് 888 ടണ്‍ വിഷം. രാസകീടനാശിനിയും കളനാശിനിയുമുള്പ്പെടെ 8,88,760 കിലോഗ്രാം വിഷമാണ് മലയാളി മണ്ണില്‍ ഉപയോഗിച്ചത്. കൃഷിവകുപ്പിന്റെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അവലോകനത്തിലാണ് സംസ്ഥാനത്തെ കീടനാശിനി, കളനാശിനി പ്രയോഗത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കു വെളിപ്പെടുത്തുന്നത്.
കേരളവിപണിയില്‍ കിലോഗ്രാമിന് 200 രൂപമുതല്‍ 20,000 രൂപയിലേറെവരെ വിലയുള്ള കീടനാശിനികളാണിവ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കളനാശിനി ഉപയോഗം 71 ശതമാനം വര്‍ധിച്ച് 318.47 ടണ്ണിലെത്തിയിരിക്കുകയാണ്. രാസകീടനാശിനി ഉപയോഗം 570.29 ടണ്ണുമായി ഉയര്‍ന്നു. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ള കളനാശിനികളാണ് സംസ്ഥാനത്ത് ഉപയോഗിക്കുന്നവയില്‍ കൂടുതലും.
എന്നാല്‍ ജൈവകീടനാശിനിയുടെ ഉപയോഗം വര്‍ധിച്ചുവെന്നത് ആശ്വാസമേകുന്നു. 1264 ടണ്‍ ജൈവകീടനാശിനി കൃഷിയിടങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ വിപണിയില്‍ ജൈവകീടനാശിനികളെല്ലാം എത്രത്തേളം സുരക്ഷിതമാണെന്നു വ്യക്തമായി പരിശോധിക്കപ്പെട്ടിട്ടില്ല. ജൈവം എന്ന ലേബലില്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത കീടനാശിനിയും കടന്നുകൂടുന്നതായി കാര്ഷികവിദഗ്ധര്തന്നെ ആശങ്ക പങ്കുവെയ്ക്കുന്നുണ്ട്.