തിരുവനന്തപുരം: അഗ്നിസുരക്ഷ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം നഗരത്തിലെ ഫ്ലാറ്റുകള്‍ക്കെതിരെ അഗ്നിശമനസേനാ നടപടി. അഞ്ച് ഫ്ലാറ്റുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഗ്നിശമനസേന കത്ത് നല്കി. തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കും നഗരസഭാ സെക്രട്ടറിക്കുമാണ് ജില്ലാ ഫയര്‍ഫോഴ്സ് ഓഫീസര്‍ കത്ത് നല്‍കിയത്.
സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടന്ന തീപിടുത്തങ്ങളുടെ പശ്ചാത്തലത്തില്‍ അഗ്നിസുരക്ഷ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഫയര്‍ഫോഴ്സ് കഴിഞ്ഞ ദിവസം തീരുമാനം എടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് തിരുവനന്തപുരം നഗരത്തിലെ ഫ്ലാറ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്.