ആലപ്പുഴ: കേരളത്തിലെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യവല്‍ക്കരിക്കാനുള്ള ബിഡില്‍ അഞ്ചും അദാനി ഗ്രൂപ്പിനു ലഭിച്ചതു വിചിത്രമെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നരേന്ദ്ര മോഡിയുമായുള്ള പരിചയമല്ലാതെ വിമാനത്താവളം നടത്തി അദാനിക്കു പരിചയമൊന്നുമില്ലെന്നും പിണറായി പറഞ്ഞു.
ആകാശത്താണ് വിമാനങ്ങള്‍ പറക്കുന്നതെങ്കിലും വിമാനത്താവളങ്ങളില്‍ സൗകര്യം ഒരുക്കേണ്ടതു ഭൂമിയിലാണ്. അതു സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നും സംസ്ഥാനത്തെ ശത്രുപക്ഷത്തു നിര്‍ത്തി കാര്യങ്ങള്‍ നടത്താമെന്നു കരുതുന്നതു ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.