കാസര്‍കോട്: പെരിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് കുടുംബം പരാതി നല്‍കുന്നത്.
സിബിഐ അന്വേഷണം എന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍, കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് കോടതിയെ അറിയിക്കാന്‍ വേണ്ടിയാണ് കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുന്നത്.
കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. കേസ് അന്വേഷിക്കുന്നതില്‍
പോലീസിന് അലംഭാവമാണെന്നും, പോലീസിന്റെ അലംഭാവം മൂലം കേസന്വേഷണം നിലച്ച മട്ടിലാണെന്നും ചെന്നിത്തല ആരോപിച്ചു. കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാനോ കൂടുതല്‍ പ്രതികളെ പിടികൂടാനോ പോലീസ് ശ്രമിക്കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.