തൃശൂര്‍: കാസര്‍കോട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതക കേസിലെ പോലീസ് അന്വേഷണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തിലെ കണ്ണൂര്‍ ബന്ധം അന്വേഷിക്കാന്‍ പോലീസ് ഇതുവരെയും തയ്യാറായിട്ടില്ല. പോലീസിന്റെ അലംഭാവം മൂലം കേസന്വേഷണം നിലച്ച മട്ടിലാണെന്നും രമേശ് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു.
കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാനോ കൂടുതല്‍ പ്രതികളെ പിടികൂടാനോ പോലീസ് ശ്രമിക്കുന്നില്ല. കൊലപാതകത്തിലെ കണ്ണൂര്‍ ബന്ധം അന്വേഷിക്കാന്‍ പോലീസ് ഇതുവരെയും തയ്യാറായിട്ടില്ല. കൊലപാതകത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കില്‍ കേസ് സിബിഐയ്ക്ക് വിടണമെന്നും ചെന്നിത്തല പറഞ്ഞു.
കേസ് സിബിഐ അന്വേഷിച്ചാല്‍ കുടുങ്ങുമെന്ന പേടി മൂലമാണ് സിപിഎം സിബിഐ അന്വേഷണത്തെ ഭയക്കുന്നത്. കൊലപാതകികള്‍ക്ക് വീരപരിവേഷം നല്കുന്ന നിലപാടാണ് സിപിഎമ്മിനെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കൃപേഷിന്റെയും ശരത് ലാലിന്റെയും വീട്ടുകാര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരിച്ച് നല്‍കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.