കാസര്‍കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഏച്ചിലടക്കം സ്വദേശി സജി സി ജോര്‍ജ്ജാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമയാണ് സജി. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം കേസില്‍ പിടിയിലായ സിപിഎം ലോക്കല്‍ കമ്മറ്റി മുന്‍ അംഗം പീതാംബരനെ ഏഴ് ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പീതാംബരനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.