കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സിഎംഐ വൈദികന് സ്വാധീനിക്കാന്‍ ശ്രമിച്ച സിസ്റ്ററുടെ മൊഴി രേഖപ്പെടുത്തി. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്. കന്യാസ്ത്രീയുടെ പരാതി നാളെ കോടതിയില്‍ സമര്‍പ്പിക്കും .
വൈദികന് അനുപമയുമായി സംസാരിക്കുന്നതിന്റെ ഫോണ്‍ ശബ്ദരേഖ നേരത്തെ പുറത്ത് വന്നിരുന്നു. കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ വീടും വസ്തുവും നല്‍കാമെന്നാണ് ഫാദര്‍ ജെയിംസ് അനുപമയോട് വാഗ്ദാനം ചെയ്തത്. അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് മഠം പണിയാന്‍ സ്ഥലം നല്‍കാമെന്നും അറിയിച്ചു. ബിഷപ്പിനെതിരെ നല്കിയ പരാതിയില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അനുപമയും വീട്ടുകാരും വഴങ്ങിയിരുന്നില്ല.