ലക്നൗ: 10,000 പേര്‍ക്ക് തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലി. ഉത്തര്‍ പ്രദേശിലെ ലക്നൗവില്‍ നിര്‍മാണം തുടരുന്ന ഹൈപ്പര്‍ മാളിനു പുറമേ വാരാണസിയിലും നോയിഡയിലും ഓരോ മാളുകള്‍ കൂടി നിര്‍മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മാള്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ 10,000 പേര്‍ക്കു തൊഴില്‍ ലഭിക്കുമെന്നും ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാള്‍ ആയിരിക്കും ഇതെന്നും അദ്ദേഹം അറിയിച്ചു. യുപിയില്‍ 60,000 കോടി രൂപയ്ക്കുള്ള 81 പദ്ധതികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്രമോഡി തുടക്കം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്നൗവിലെ ഹൈപ്പര്‍ മാള്‍ നിശ്ചയിച്ചതിലും മുന്‍പു തന്നെ പണി പൂര്‍ത്തിയാക്കി തുറക്കുമെന്നും യൂസഫലി പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ മാളിന്റെ നിര്‍മാണത്തിന് എല്ലാ സഹകരണവും നല്‍കുന്നുണ്ട്. മാളിന്റെ 35% പണി പൂര്‍ത്തിയായിക്കഴിഞ്ഞു.