ആലപ്പുഴ: സരസ്വതി പൂജ നടത്താന്‍ അനുവദിക്കണമെന്ന ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം കൊച്ചി സര്‍വ്വകലാശാല തളളി. മതപരമായ ഒരു ചടങ്ങും ക്യാംപസില്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് വൈസ് ചാന്‍സലര്‍ ആര് ശശിധരന് പറഞ്ഞു.
കൊച്ചി സര്‍വ്വകലാശാലയുടെ കുട്ടനാട് ക്യാംപസില്‍ സരസ്വതി പൂജ നടത്താന്‍ അനുവദിക്കണമെന്നാണ് ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് സര്‍വ്വകലാശാല അധികൃതര്‍ നിഷേധിക്കുകയായിരുന്നു. ഇത് ഒരു മതനിരപേക്ഷ ക്യാംപസാണെന്ന് ഫ്രെബുവരി ഒന്നിന് പുറത്തിറങ്ങിയ നോട്ടീസില്‍ ശശിധരന് വ്യക്തമാക്കി.