തിരുവനന്തപുരം: നെയ്യാറ്റിന്‍കര – തമിഴ്നാട് കേരള അതിര്‍ത്തിയില്‍ സിവില്‍ സപ്ലൈസ് നടത്തിയ പരിശോധനയില്‍ 1500 കിലോയോളം റേഷനരി പിടികൂടി. കളിയിക്കാവിള ഉള്‍പ്പടെ നാലോളം ഗോഡൗണുകളില്‍ നിന്നാണ് റേഷനരി കണ്ടെത്തിയത്.
ഗ്രാമീണ മേഖലകളിലും തീരദേശ മേഖലകളിലും ഉള്ള സാധാരണക്കാരുടെ റേഷന്‍ വിഹിതമാണ് അരി മാഫിയ വന്‍തോതില്‍ തിരിമറി നടത്തിയത്. ഈ റേഷനരി അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്ള ഗോഡൗണുകളില്‍ എത്തിച്ച് കളറും പൊളിഷും ചെയ്ത് പാടെ മാറ്റം വരുത്തി പുതിയ ചാക്കുകളില്‍ ലേബല്‍ ചെയ്യുന്നു.
ശേഷം മലയോര ഗ്രാമീണ മേഖലകളില്‍ മൊത്ത കച്ചവട കേന്ദ്രങ്ങളിലേക്ക് അയച്ച് അരി മാഫിയ വന്‍ ലാഭം കൊയ്യുന്നു. പരാതികള്‍ വ്യാപകമായതോടെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വര്‍ഷങ്ങളായി നടത്തിവരുന്ന റേഷന്‍ തട്ടിപ്പു പുറത്തു വന്നത്.
റൈഡ് ചെയ്ത് വിജിലന്‍സ് ഓഫീസര്‍ ഹരിപ്രസാദിന്റെ നേതൃത്വത്തില്‍, ജില്ലാ സപ്ലൈ ഓഫിസര്‍ ജലജ ജി എസ് റാണി, നെയ്യാറ്റിന്‍കര സപ്ലൈ ഓഫീസര്‍ വി എം ജയകുമാര്‍, കാട്ടാക്കട താലൂക്ക് സപ്ലൈ ഓഫീസര്‍ സി ആര് അജിത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.