തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ പഠനം തടസ്സപ്പെടുത്തിക്കൊണ്ട് ബാലറ്റ് പെട്ടികള്‍ സൂക്ഷിക്കുന്നതിന് ക്ലാസ് മുറികള്‍ ഉപയോഗിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികം കാലതാമസം വരുത്താതെ ബാലറ്റ് പെട്ടികള്‍ എടുത്തുമാറ്റി ക്ലാസ് മുറികള്‍ സ്കൂളുകള്‍ക്ക് കൈമാറാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും കമ്മിഷന് ഉത്തരവിട്ടു.
വെളിയംകോട് സ്വദേശി അഗസ്റ്റിന് നല്കിയ പരാതിയെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. തിരുവനന്തപുരം കണ്ടല സര്‍ക്കാര്‍ സ്കൂളിലെ രണ്ട് ക്ലാസ്മുറികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഉപയോഗിച്ച ബാലറ്റുപെട്ടികള്‍ കൂട്ടിയിട്ടിരിക്കുന്നതിനാല്‍ അധ്യയനം മുടങ്ങുന്നു എന്നായിരുന്നു പരാതി. .ഇതുസംബന്ധിച്ച് ജില്ലാകളക്ടര്‍ക്കാണ് കമ്മിഷന് നിര്‍ദ്ദേശം നല്‍കിയത്.