കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ രണ്ടാം ഘട്ട വികസനത്തിന് അനുമതി നല്കി. സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത് 590 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ്.
ഇതിനായുള്ള മൊത്തം പദ്ധതി തുകയില്‍ 118 കോടി രൂപ സര്‍ക്കാര്‍ വിഹിതമാണ്. ഫ്രഞ്ച് ധനകാര്യസ്ഥാപനമായ എഎഫ്ഡി അവശേഷിച്ച 472 കോടി രൂപ വായ്പയായി നല്‍കും.
രണ്ടാം ഘട്ടവികസനത്തിലൂടെ ലക്ഷ്യമിടുന്നത് കൊച്ചി നഗരത്തിലെ ബസ്, മെട്രോ, ജലമെട്രോ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളെ ഒരുമിപ്പിച്ചുള്ള പദ്ധതിയാണ്. പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നത് കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ്.