പാലക്കാട്: നിര്‍മ്മാണ അനുമതിക്കായി കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഓവര്‍സിയറും ഇടനിലക്കാരനും വിജിലന്‍സ് പിടിയിലായി. വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത് പാലക്കാട് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ തേര്‍ഡ് ഗ്രേഡ് ഓവര്‍ സിയര് ലിജിനും ഇടനിലക്കാരന് മുഹമ്മദ് ഷമീറുമാണ്.
വിജിലന്‍സിന്റെ പിടിയിലായ മുഹമ്മദ് ഷമീര്‍ ചെര്‍പ്പുളശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്റെ ഡ്രൈവറാണ്. ഇവരില്‍ നിന്ന് നാലായിരം രൂപയും വിജിലന്‍സ് സംഘം കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത് കെട്ടിട നിര്‍മ്മാണ അനുമതിക്കായാണ്.