തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള യോഗ്യതാപരീക്ഷയായ സെറ്റിന് ( സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഇന്നു മുതല്‍ 15 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് www.lbscentre.kerala.gov.in ലൂടെ രജിസ്റ്റര്‍ ചെയ്യാം.
ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെ പ്രിന്റൗട്ട് എല്‍ബിഎസിന്റെ തിരുവനന്തപുരം സെന്ററില്‍ 20 ന് വൈകീട്ട് അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം. ഒബിസി, ജനറല്‍ വിഭാഗങ്ങളിലുള്ളവര്‍ 750 രൂപയും, എസ്സി-എസ്ടി, പി ഡബ്ലിയുഡി വിഭാഗക്കാര്‍ 375 രൂപയും ഓണ്‍ലൈനായി ഫീസ് അടക്കണം. പ്രോസ്പെക്ടസും സിലബസും വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട ഫോണ്‍ നമ്പര്‍ : 0471-2324396, 2560311