തൊടപുഴ: ഇടുക്കിയില്‍ തൊടുപുഴയ്ക്ക് സമീപം തൊമ്മന്‍കുത്തില്‍ ഉരുള്‍പൊട്ടല്‍. വനമേഖലയിലുള്ള പാലം വെള്ളത്തിനടിയിലായി. പ്രദേശത്തെ വീടുകളിലും വെള്ളം കയറുന്നുണ്ട്. വനത്തില്‍ എവിടെയോ ആണ് ഉരുള്‍പൊട്ടിയിരിക്കുന്നത്. എന്നാല്‍ എവിടെയാണെന്ന് വ്യക്തമായിട്ടില്ല.
ഇന്നു പുലര്‍ച്ചെയാണ് ഉരുള്‍ പൊട്ടലുണ്ടായത്. അപകടഭീഷണിയില്ലെന്നാണ് സൂചന. ഇന്നലെ രാത്രി പെയ്ത കനത്തമഴയിലാണ് ഉരുള്‍പൊട്ടല്‍ എന്നാണ് സൂചന. തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം കാണുന്നതിന് നിരവധി ടൂറിസ്റ്റുകളാണ് എത്താറുള്ളത്.