കണ്ണൂര്‍: സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി പി.കെ ശ്രീമതി എംപി വനിത കമ്മീഷന് കമ്മീഷന് ചെയര്‍പേര്‍സണ്‍ ജോസഫൈന് നേരെ ഉണ്ടായിരിക്കുന്ന ആക്രമണം അത്യന്തം അപലപനീയമാണെന്ന് പികെ ശ്രീമതി പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീമതി സൈബര്‍ ആക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്.
സൈബര്‍ ആക്രമണം കിരാതമായിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന വാക്കുകളാണ് സൈബര്‍ ഇടത്തില്‍ ഉപയോഗിക്കപ്പെടുന്നത്. ഒരു ഫോണും സൈബര്‍ വലയും ഉണ്ടെങ്കില്‍ എന്തുമാവാമെന്നു കരുതി ഇറങ്ങി പുറപ്പെട്ടവരെ നിലക്കു നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.അമ്മ പെറ്റ മക്കളാണോ ഇതൊക്കെ എഴുതിയതെന്നും പി.കെ. ശ്രീമതി പോസ്റ്റിലൂടെ ചോദിക്കുന്നു.
പി കെ ശ്രീമതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സൈബര്‍ അക്രമണം കിരാതമായിരിക്കുന്നു. സംസ്ഥാന വനിതാ കമ്മീഷന് ചെയര്‍പ്പേഴ്സന്‍ സ. ജോസഫൈനു നേരെ നടന്ന സൈബര്‍ ആക്രമണം അത്യന്തമപലപനീയം. ഞെട്ടിപ്പിക്കുന്ന വാക്കുകള്‍. അമ്മ പെറ്റ മക്കള്‍ തന്നെയാണോ ഇതൊക്കെ എഴുതിയത്? ഒരു ഫോണും സൈബര്‍ വലയും ഉണ്ടെങ്കില്‍ എന്തുമാവാമെന്നു കരുതി ഇറങ്ങി പുറപ്പെട്ടവരെ നിലക്കു നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശക്തമായ നടപടി ഒട്ടും വൈകാതെ സൈബര്‍ അസുരവിത്തുക്കള്‍ക്കെതിരെ ഉണ്ടാകണം.