തിരൂര്‍: മണല്‍ കടത്തുകയായിരുന്ന വാഹനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് രണ്ടു യുവാക്കള്‍ ചമ്രവട്ടം പാലത്തിനു മുകളില്‍നിന്നും പുഴയിലേക്ക് ചാടി. ഒരാള്‍ നീന്തി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
പുഴയില്‍ ചാടിയതായി കരുതുന്ന മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. പൊന്നാനിയില്‍ നിന്നുള്ള രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തുകയാണ്.