മട്ടന്നൂര്‍: യാത്രക്കാര്‍ക്ക് ഏറെ സഹായമായി കണ്ണൂരില്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വ്വീസ് ആരംഭിച്ചു. വ്യാഴാഴ്ച അര്‍ധരാത്രി മുതലാണ് സര്‍വ്വീസിന് തുടക്കമായത്. രാത്രി 11-ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഒന്നിന് മുംബൈയിലെത്തും. മുംബൈയില്‍ നിന്നും രാത്രി 12.45-ന് പുറപ്പെട്ട് പുലര്‍ച്ചെ 2.45-ന് വിമാനം കണ്ണൂരില്‍ എത്തിച്ചേരും.
കണ്ണൂരില്‍ നിന്നും മുംബൈയിലേക്ക് പറക്കുന്നത് ഗോ എയറിന്റെ എയര്‍ബസ് 320 ആണ്. മുംബൈയിലേക്ക് 3162 രൂപയും തിരിച്ച് കണ്ണൂരിലേക്ക് 2999 രൂപയുമാണ് കുറഞ്ഞ നിരക്ക്. ഗോ എയറിന്റെ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഫെബ്രുവരി ഒന്നുമുതല്‍ തുടങ്ങും. മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ട സര്‍വ്വീസുകള്‍.