തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ ഭാഗമായി ട്രെയിന്‍ തടഞ്ഞവര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം ഈടാക്കി റെയില്‍വെ. ട്രെയിന്‍ തടഞ്ഞിട്ട സമയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ട പരിഹാരം ഈടാക്കുക. ഇതിനുള്ള നടപടികള്‍ റെയില്‍വെ ആരംഭിച്ചു.
ട്രെയിന്‍ തടഞ്ഞിട്ട സമയത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടം കണക്കാക്കി പിഴ ഈടാക്കണമെന്ന് റെയില്‍വെ കോടതിയില്‍ ആവശ്യപ്പെടും. ഓരോ ട്രെയിനും തടഞ്ഞിട്ട സമയവും അതിനനുസരിച്ചുള്ള പിഴയും ഒരാഴ്ചയ്ക്കുള്ളില്‍ കണക്കാക്കുമെന്നും റെയില്‍വെ അറിയിച്ചു. ഒരു മിനിറ്റിന് 400 രൂപ മുതല്‍ 800 രൂപ വരെ പിഴ ഈടാക്കാനാണു റെയില്‍വെ സാമ്പത്തിക വിഭാഗം ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
ട്രെയിന്‍ തടഞ്ഞവരുടെ വിശദാംശങ്ങളും പിഴയും ഉള്‍പ്പെടെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം നല്‍കും. പിഴയടച്ചില്ലങ്കില്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന തരത്തിലാവും കുറ്റപത്രം.