കോഴിക്കോട്: സംയുക്ത ട്രേഡ് യൂണിയന് നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ ബാങ്കിങ് ജീവനക്കാരും പങ്കാളികളാകുന്നതോടെ എടിഎമ്മുകള്‍ കാലിയാകാന്‍ സാധ്യത. തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് പണിമുടക്ക് ആംഭിക്കുക.
ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയന്റെ പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള പ്രമുഖ തൊഴിലാളി യൂണിയനുകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പണിമുടക്ക് ഹര്‍ത്താലോ ബന്ദോ അല്ലെന്നും സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്ന തൊഴിലാളികളെ തടയില്ലെന്നും പത്രം, ആശുപത്രി എന്നിവയുടെ പ്രവര്‍ത്തനം ഒരുവിധത്തിലും തടസ്സപ്പെടുത്തില്ലെന്നും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
തീവണ്ടി തടയില്ല. സഞ്ചാരികളെയും തടയുകയില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഹോട്ടലുകളും ആശുപത്രികളും പ്രവര്‍ത്തിക്കാനാണ് സംസ്ഥാനതല തീരുമാനം. കടകള്‍ തുറക്കുമെന്ന് കേരളവ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു.