തൃശ്ശൂര്‍: ചരിത്രം സൃഷ്ടിച്ച വനിതാമതിലില്‍ പങ്കുചേര്‍ന്നത് ഇരുനൂറിലധികം ട്രാന്‍സ്ജെന്‍ഡറുകളും. വിവിധ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലായാണ് നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനായി ഇവര്‍ അണിനിരന്നത്. തൃശ്ശൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍പേര്‍ പങ്കെടുത്തതെന്ന് ട്രാന്‍സ്ജെന്‍ഡറും സാമൂഹികപ്രവര്‍ത്തകയുമായ വിജയരാജമല്ലിക പറഞ്ഞു.
ഒരുകാലത്ത് സമൂഹം ഒറ്റപ്പെടുത്തിയ തങ്ങള്‍ക്ക് ഇന്ന് സമൂഹത്തില്‍ ഇടം ലഭിച്ച് വരികയാണെന്നും ആര്‍ത്തവമില്ലാത്ത സ്ത്രീകളായ തങ്ങള്‍ക്ക് ഇതില്‍ പങ്കെടുക്കുന്നതില്‍ വലിയ അഭിമാനമുണ്ടെന്ന് വിജയരാജമല്ലിക പറഞ്ഞു.
കേരളത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് അനിവാര്യമാണെന്നും ഇതില്ലാത്തതാണ് പല ട്രാന്സ്ജെന്ഡറുകള് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കു കാരണമെന്നും വിജയരാജമല്ലിക പറഞ്ഞു.