കൊച്ചി: ഇടപ്പള്ളിയിലേക്ക് മുത്തകുന്നത്ത്നിന്നുള്ള ഹൈവേ നാലുവരിയാക്കുന്നതിനുള്ള സര്‍വേ നടപടികള്‍ തുടങ്ങി. എന്നാല്‍ ഇതിനെതിരെ പ്രതിഷേധിച്ച ഹൈവേ വിരുദ്ധ സമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ ഭരണകൂടത്തിന്റെ നിലപാട് ലൈന്‍മാര്‍ക്കിങ് നടത്തുമെന്നും സര്‍വേ നടപടിയില്‍ നിന്ന് പിന്നോട്ട് പോവില്ലെന്നുമാണ്.
ഹൈവേ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ സര്‍വേ നടപടികളെക്കുറിച്ച് നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നതിനാല്‍ നേരത്തെ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഇവരുടെ ആവശ്യം 30 മീറ്ററില്‍ ദേശീയപാത വികസിപ്പിക്കണെമെന്നായിരുന്നു. ശക്തമായ പ്രതിഷേധം ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ സമരക്കാരുമായി സംസാരിച്ചിട്ടുണ്ട്.
ഈ വിഷയങ്ങള്‍ നാളെ ചര്‍ച്ച ചെയ്യാമെന്ന് കളക്ടര്‍ ഇവരോട് അറിയിച്ചു. എന്നാല്‍ സര്‍വേ നടപടികള്‍ തുടരുമെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് സമരക്കാര്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് സര്‍വേ നടപടികള്‍ ആരംഭിച്ചു. നാളത്തെ ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ കേള്‍ക്കുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും കളക്ടര്‍ പറഞ്ഞു.