തിരുവനന്തപുരം: ഇന്ധനവില വീണ്ടും താഴേക്ക്. ഇന്ന് പെട്രോള്‍ ലിറ്ററിന് 20 പൈസയും ഡീസലിന് 14 പൈസയും കുറഞ്ഞു. ഇന്നലെ പെട്രോളിന് അഞ്ചു പൈസയും ഡീസലിന് എട്ടുപൈസയുമായിരുന്നു കുറഞ്ഞത്.
കൊച്ചിയില്‍ 71. 46 രൂപയാണ് പെട്രോളിന് ഇന്നത്തെ വില. ഡീസല്‍ വില 67.12 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 72.73 രൂപയും ഡീസലിന് 68.42 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 71.78 ഉം, 67.44 മാണ്.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില താഴുന്നതാണ് ഇന്ത്യയില്‍ ഇന്ധനവില കുറയാന്‍ കാരണമായത്. ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 50 ഡോളറില്‍ എത്തിനില്‍ക്കുകയാണ്. അമേരിക്കയില്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിച്ചതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.