തിരുവനന്തപുരം: മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയ ഒരാള്‍ക്കെതിരെ കേസെടുത്തു. ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത നൂറുദ്ദീന്‍ ഷെയ്ഖിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം കൊച്ചി പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ഹനാന്റെ ജീവിതം വാര്‍ത്തയായതിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ വഴി നിരവധി പേര് അപവാദ പ്രചരണവുമായി രംഗത്ത് വന്നിരുന്നു. ഇതില്‍ ആദ്യം കുപ്രചരണം നടത്തിയത് നൂറുദ്ധീന്‍ ഷെയ്ഖ് ആയിരുന്നു. ഫേസ്ബുക്ക് ലൈവില്‍ വന്നായിരുന്നു നൂറുദ്ധീന്‍ കടുത്ത ഭാഷയില്‍ ഹനാനെതിരെ ആക്ഷേപം ചൊരിഞ്ഞത്. എന്നാല്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം വന്നതിനെതുടര്‍ന്ന് ഇയാള്‍ ഈ വീഡിയോ ഡീലീറ്റ് ചെയ്തിരുന്നു.
അതേസമയം, ഇയാളുടെ വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കേസെടുക്കും.