തിരുവനന്തപുരം: വേളി റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ കരിങ്കല്ല് കണ്ടെത്തി. വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. സ്റ്റേഷന് മാസ്റ്റര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തുമ്പ പോലീസും റെയില്‍വേ പോലീസും സ്ഥലത്തെത്തി കല്ല് നീക്കം ചെയ്തു.
അന്ത്യോദയ എക്സ്പ്രസ് കടന്ന് പോകുന്നതിന് മുന്‍പായിരുന്നു ട്രാക്കില്‍ കല്ല് കണ്ടെത്തിയത്. പ്ലാറ്റ് ഫോമിലേക്ക് കയറുന്നതിന് യാത്രക്കാര്‍ ആരോവച്ച കല്ല് ട്രാക്കിലേക്ക് വീണതായിരിക്കുമെന്നാണ് പോലീസ് പറയുന്നത്. അതേസമയം സംഭവത്തെക്കുറിച്ച് റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി.