തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂമര്‍ദത്തെ തുടര്‍ന്ന് ഈ ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമോ, അതി പ്രക്ഷുബ്ധമോ ആവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഡിസംബര്‍ പതിനാറ് വരെ കടലില്‍ പോകരുത് എന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്കി. കടലില്‍ പോയിരിക്കുന്നവര്‍ ബുധനാഴ്ച വൈകീട്ടോടെ തിരികെ എത്തണമെന്നും അറിയിച്ചു.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ തെക്കന്‍ ബംഗാളിന്റെ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും ഭൂമധ്യ രേഖയോട് ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 4555 കിലോമീറ്റര്‍ വരെയാവാന്‍ സാധ്യതയുണ്ട്.
ചില അവസരങ്ങളില്‍ ഇത് 75 കി.മീ വരേയും ഉയര്‍ന്നേക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്കുന്നു.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 5565 കിമീ വരേയും, ചില അവസരങ്ങളില്‍ 75 കിമീ വരേയും ഉയര്‍ന്നേക്കും. ശനിയാഴ്ച തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 5060 കിമീ വരേയും, ചില അവസരങ്ങളില്‍ 65 കി.മീ വരേയും ഉയരുവാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.