മട്ടന്നൂര്‍: ഉദ്ഘാടനം കഴിഞ്ഞ് രണ്ടാംദിവസവും കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്.
വിമാനത്താവളം കാണാനും ഒട്ടേറെ പേരെത്തുന്നുണ്ട്. തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനപാര്‍ക്കിങ്ങിനും മറ്റും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
തിങ്കളാഴ്ച രാവിലെ എട്ടിന് റിയാദില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാര്‍ക്ക് ടെര്‍മിനലിന് മുന്നില്‍ വന്‍ സ്വീകരണം നല്കി. രാവിലെ ഒന്‍പതിന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം വൈകീട്ട് ആറോടെ തിരിച്ചെത്തി. രാത്രി 8.20ന് ദോഹയിലേക്കും സര്‍വ്വീസുണ്ടായിരുന്നു. ഗോ എയര്‍ വിമാനം ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തി. ചൊവ്വാഴ്ച അബുദാബി, ദോഹ, ചെന്നൈ എന്നിവിടങ്ങളിലേക്ക് സര്‍വ്വീസുകളുണ്ട്.