കൊച്ചി: പറന്നുയരാന്‍ തുടങ്ങിയ വിമാനത്തിന്റെ വാതില്‍ യാത്രക്കാരന് തുറന്നു. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. പറന്നുയരാനായി ഇന്‍ഡിഗോ വിമാനം റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെയാണ് യാത്രക്കാരന് എമര്‍ജന്‍സി വാതില്‍ തുറന്നത്. അധികൃതരുടെ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി.
ആഷിക് നൗഷാദ് എന്ന യാത്രക്കാരനാണ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത്. സംഭവത്തെ തുടര്‍ന്ന് ഇന്‍ഡിഗോ സര്‍വ്വീസ് റദ്ദാക്കി. ഇന്നലെ വൈകിട്ട് നാല് മണിയോടെ ഹുബ്ബള്ളിയിലേക്ക് പോകേണ്ട വിമാനമാണ് റദ്ദാക്കിയത്. ടാക്സിബേയില്‍ നിന്ന് റണ്‍വേയിലേക്കു നീങ്ങുന്നതിനിടെ വിമാനത്തിലെ സീലിങ് ലൈറ്റുകള്‍ അസ്വാഭാവികമാം വിധം മിന്നിയതുമൂലം അപകടം ഉണ്ടാകുകയാണെന്ന പേടിയിലാണ് ആഷിക് വാതില്‍ തുറന്നതെന്നാണ് അധികൃതര്‍ കരുതുന്നത്.
61 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എമര്‍ജസി വാതില്‍ തുറന്നതിനെ തുടര്‍ന്നുണ്ടായ പ്രശ്നം പരിഹരിക്കേണ്ടതിനാല്‍ ഇവരെ മറ്റു വിമാനങ്ങളില്‍ യാത്രയാക്കി. വാതില്‍ തുറന്നയുടന്‍ പൈലറ്റ് വിമാനം പാര്‍ക്കിങ് ബേയിലേക്കു തിരികെ കൊണ്ടുവന്നു. സംഭവത്തെ തുടര്‍ന്ന് ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.