തിരുവനന്തപുരം: ജോലി സമയം കഴിയുന്നിന് മുമ്പ് ഓഫീസില്‍ നിന്നും പോയ ബെവ്കോ മാനേജര്‍ അടക്കം എട്ട് ജീവനക്കാര്‍ക്ക് സസ്പെന്ഷന്. ബെവ്കോ ആസ്ഥാനത്തെ അസിസ്റ്റന്റ് മാനേജര്‍ ബി വിനോദ് കുമാറടക്കം പെര്‍മിറ്റ് സെക്ഷനിലെ എട്ട് ജീവനക്കാരെയാണ് സംഭവത്തെതുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്.
യൂണിയന് ഇടപെട്ട് നടപടി ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനത്തില്‍ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് ഉറച്ച് നില്‍ക്കുകയായിരുന്നു.