പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ ബിജെപി-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും വ്യാപകമായ കല്ലേറും ഉണ്ടായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. നഗരമധ്യത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പ്രശ്നങ്ങള്‍ ആരംഭിച്ചത് രാത്രി പത്തരയോടെയാണ്. പതാകകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ ചിതറിയോടുകയായിരുന്നു.
സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും പ്രവര്‍ത്തകരെ വിരട്ടിയോടിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകരുമായി പോലീസ് ചര്‍ച്ച നടത്തി. ഇതിനിടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പോലീസുമായി സംഘര്‍ഷം ഉടലെടുക്കുകയും പോലീസ് ലാത്തിവീശുകയും ചെയ്തു. തുടര്‍ന്ന് കല്ലേറുമുണ്ടായി.