കാസര്‍കോട്; മുന്‍ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന ട്രഷററും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്. കബറടക്കം ചെര്‍ക്കള മുഹിയുദ്ദീന് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.
2001 മുതല്‍ 2004 വരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. നാല് തവണ മഞ്ചേശ്വരത്ത് നിന്ന് എംഎല്‍എയായി. മുസ്ലീംലീഗിന്റെ സംസ്ഥാന ട്രഷററാണ്. 2011 മുതല്‍ 2016 വരെ പിന്നോക്ക വികസന കോര്പറേഷന് ചെയര്‍മാനായിരുന്നു.