എറണാകുളം: കൊച്ചിയില്‍ പഠനച്ചെലവിനായി മീന്‍ വില്‍പ്പന നടത്തുന്ന ഹനാന് എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സിനിമാ പ്രമോഷനായി കൃത്രിമമായി സൃഷ്ടിച്ചതാണെന്ന പ്രചരണത്തിന് ഫേസ്ബുക്കില്‍ തുടക്കമിട്ട നൂറുദ്ദീന്‍ ഷേക്ക് എന്നയാള്‍ ക്ഷമാപണവുമായി രംഗത്ത്.
ഫേസ്ബുക്ക് ലൈവിലൂടെ ഇയാളുയര്ത്തിയ ആക്ഷേപമേറ്റെടുത്താണ് പിന്നീട് നിരവധിപേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.
താനൊരു ലീഗ് പ്രവര്‍ത്തകനാണെന്നും ഹനാന്റെ വീട്ടിന് അടുത്തുള്ള പച്ചക്കറി കടക്കാരന് പറഞ്ഞത് കേട്ടാണ് താന്‍ ഇങ്ങനെ പറഞ്ഞതെന്നും വിശദീകരിച്ചുകൊണ്ട് വ്യാഴാഴ്ച വൈകുന്നേരം ഇയാള്‍ ഫേസ്ബുക്ക് ലൈവ് വീഡിയോലൂടെ രംഗത്തെത്തിയിരുന്നെങ്കിലും അല്പസമയത്തിനകം തന്നെ വീഡിയോ നീക്കം ചെയ്തു.
പുതിയ ഫേസ്ബുക്ക് ലൈവില്‍ ഇയാള്‍ പറയുന്നത് ഇങ്ങനെ: ഞാന്‍ ലീഗ് പ്രവര്‍ത്തകനാണ് ഹനാന്റെ വീടിന് അടുത്തുള്ള പച്ചക്കറി കടക്കാരന് പറഞ്ഞത് കേട്ടാണ് താന്‍ ഇങ്ങനെ പറഞ്ഞത്. ഇതില്‍ ഞാന്‍ അവളോട് മാപ്പ് പറയുന്നു. മാധ്യമങ്ങളാണ് ഹനാന്റെ ജീവിതം ഇത്തരത്തിലാക്കിയത് എന്നും ഇയാള്‍ പറയുന്നു.
ഹനാന് നടത്തിയത് നാടകമാണ് എന്ന തരത്തിലുള്ള നൂറുദ്ദീന്‍ ഷേക്കിന്റെ ഫേസ്ബുക്ക് ലൈവാണ് ഹനാന് നേരെയുണ്ടായ സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് പ്രേരണയായത്.
എന്നാല്‍, തനിക്കെതിരെ ഉയരുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി ഹനാന് തന്നെ രംഗത്തെത്തി. വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണെന്നും ഹനാന് അഭ്യര്‍ത്ഥിച്ചു.
ഇതിന് പിന്നാലെയാണ് അധിക്ഷേപങ്ങള്‍ക്ക് കാരണക്കാരനായ വ്യക്തി വിശദീകരണവുമായി രംഗത്തെത്തിയത്.