തിരുവനന്തപുരം: ദേശീയ സമ്മേളനം തുടങ്ങാനിരിക്കെ ആര്‍എസ്പി സംസ്ഥാന നേതൃത്വത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പായി. സംസ്ഥാന സെക്രട്ടറിയായി എഎ അസീസ് തന്നെ തുടരും. എന്നാല്‍ ദേശീയ നേതൃത്വത്തില്‍ മാറ്റമുണ്ടാകാണ് സാധ്യത. ദേശീയ ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഡന് ആരോഗ്യകാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞേക്കും. പുതിയ ജനറല്‍ സെക്രട്ടറി ബംഗാളില്‍നിന്നുള്ള ക്ഷിതി ഗോസ്വാമി, മനോജ് ഭട്ടാചാര്യ എന്നവരില്‍ ആരെങ്കിലുമാകും.
സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് വ്യാഴം മുതല്‍ ശനിവരെ നടക്കും. ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ ഡല്‍ഹിയിലാണ് ദേശീയ സമ്മേളനം. സംസ്ഥാന സമ്മേളനത്തില്‍ 705 പ്രതിനിധികള്‍ പങ്കെടുക്കും. ഇവരില്‍നിന്ന് സമ്മേളനം 75 അംഗ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കും. മുന്‍ സമ്മേളനകാലത്ത് ആര്‍എസ്പികളുടെ യോജിപ്പിന്റെ കാലമായിരുന്നതിനാല്‍ 91 അംഗ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍, ഇക്കുറി അംഗസംഖ്യ കുറയ്ക്കാനാണ് തീരുമാനം.
സാധാരണ സമ്മേളനകാലത്ത് വിശാല ഇടത് ഐക്യത്തിന്റെ പേരില്‍ ആര്‍എസ്പി ഇടതുമുന്നണിയിലേക്ക് വരണമെന്ന ചര്‍ച്ച ഉയരാറുണ്ടെങ്കിലും ഇപ്രാവശ്യം അത്തരം ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല. യുഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഈ നിലപാടിന്റെ പ്രതിഫലനമാണ് സംസ്ഥാന സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എകെ ആന്റണി പങ്കെടുക്കുന്നതും്.
ഈ ആവശ്യം ദേശീയ സമ്മേളനത്തില്‍ ബംഗാള്‍ ഘടകം ഉയര്‍ത്തും. ദേശീയതലത്തില്‍ ആര്‍എസ്പി ഇടതു സഖ്യത്തിലാണ്. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ തക്ക കൂട്ടുകെട്ട് അതത് സംസ്ഥാന ഘടകങ്ങള്‍ക്ക് സ്വീകരിക്കാമെന്ന പ്രമേയം കഴിഞ്ഞവട്ടം പാര്‍ട്ടി പാസാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ യുഡിഎഫില്‍ തുടരാന്‍ തടസ്സമില്ലെന്ന ന്യായമാണ് സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് ആര്‍എസ്പിക്കു തന്നെയെന്ന ധാരണയാണ് യുഡിഎഫിലുള്ളത്. പാര്‍ട്ടിക്ക് ആകെയുള്ള എംപി സ്ഥാനം എന്‍കെ പ്രേമചന്ദ്രന്റെതാണ്.