കൊച്ചി: തമ്മനത്ത് കോളേജ് യൂണിഫോമില്‍ മീന്‍ വിറ്റ ഹനാനെതിരെ പോലീസിന്റെ നടപടി. വ്യാഴാഴ്ച വൈകിട്ടോടെ മീന്‍ വില്‍ക്കാനെത്തിയ ഹനാനെ പോലീസ് തടഞ്ഞു. റോഡരികില്‍ നടത്തുന്ന മീന്‍ വില്‍പ്പന ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് മീന്‍ വില്പന വിലക്കിയത്.
വില്പന തടഞ്ഞതോടെ ഹനാന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് ഹനാന് കാര്യങ്ങള്‍ വിശദീകരിച്ചു. ‘എന്നെ ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കണം. കൂലിപ്പണിയെടുത്ത് ഞാന്‍ എങ്ങനെയെങ്കിലും ജീവിച്ചോളും.
എന്റെ അക്കൗണ്ടിലേക്ക് പലരും സഹായിക്കാനായി പണം അയക്കുന്നുണ്ട്. എന്നാല്‍ തനിക്കത് വേണ്ട. ഇങ്ങനെ കിട്ടിയ ഒന്നര ലക്ഷത്തോളം രൂപ താന്‍ തിരിച്ച് നല്‍കുമെന്നും ദയവ് ചെയ്ത് ജോലി ചെയ്ത് ജീവിക്കാന്‍ തന്നെ അനുവദിക്കണെമന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു.
തന്നെ ഇത്തരത്തില്‍ ടോര്‍ച്ചര്‍ ചെയ്യരുതെന്നു പറഞ്ഞ ഹനാന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ പൊട്ടിക്കരയുകയായിരുന്നു. അവശനിലയിലായ ഹനാനെ പോലീസുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.