കൊച്ചി: ഗ്രേറ്റ് കേരള ഷോപ്പിങ് ഉല്സവിനു(ജികെഎസ് യു ) ഗംഭീര തുടക്കം. പ്രളയക്കെടുതിയില്‍ നിന്നും കരകയറി വരുന്ന കേരളത്തിലെ വാണിജ്യരംഗത്തിന് പുത്തന്‍ ഉണര്‍വ്വേകുന്ന ജികെഎസ് യുവിനു വ്യാഴാഴ്ച ലഭിച്ചതു മികച്ച പ്രതികരണമാണ്. വരും ദിവസങ്ങളില്‍ അവധി കൂടി വരുന്നതിനാല്‍ ആവേശകരമായ പ്രതികരണമാണു ജികെഎസ് യുവിന്റെ സംഘാടകരായ കേരളത്തിലെ പത്ര, ടെലിവിഷന്‍, ഓണ്‍ലൈന്‍ മാധ്യമക്കൂട്ടായ്മയും വ്യാപാരി സമൂഹവും പ്രതീക്ഷിക്കുന്നത്.
ഡിസംബര്‍ 16 വരെയാണു ജികെഎസ് യുവിന്റെ സമ്മാനക്കാലം. ചെറിയ കടകള്‍ മുതല്‍ വലിയ വാണിജ്യ സ്ഥാപനങ്ങള്‍ വരെ പങ്കാളികളായ മേളയിലൂടെ നാലുകോടി രൂപയുടെ സമ്മാനങ്ങളാണു നല്‍കുക. 1000 രൂപയ്ക്കു സാധനങ്ങള്‍ വാങ്ങുന്ന ഏതൊരാള്‍ക്കും ഷോപ്പിങ് ഉത്സവത്തിന്റെ ഭാഗമാകാം. മെഗാ നറുക്കെടുപ്പിലൂടെ ഒരു കോടി രൂപയുടെ ഫ്ളാറ്റ് ഉള്പ്പടെയാണുസമ്മാനങ്ങള്. ഇതിനായി ഉപയോക്താക്കള്‍ പര്‍ച്ചേസ് ബില്‍ വിശദാംശങ്ങള്‍ ജികെഎസ് യു സംഘാടകര്‍ക്ക് അയക്കണമെന്നു മാത്രം.
ജികെഎസ്യുവില്‍ പങ്കാളികളാകാന്‍ വ്യാപാരികള്‍ പ്രത്യേക രജിസ്ട്രേഷന് വേണ്ട. കൂടുതല്‍ വ്യാപാരികള്‍ ഇതിന്റെ ഭാഗമാകാനായി താല്പര്യം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനായി ജിഎസ്ടി അംഗീകൃത വ്യാപാരികളെല്ലാം സ്വാഭാവികമായും പങ്കാളികളാകുന്ന വിധത്തിലാണു ജികെഎസ് യു ആവിഷ്കരിച്ചിട്ടുള്ളത്. ഈസ്ഥാപനങ്ങളില്‍ നിന്ന് 1000 രൂപയ്ക്കോ അതില്‍ കൂടുതലോ തുകയ്ക്കുള്ള പര്‍ച്ചേസ് നടക്കുമ്പോള്‍ അവയും ജികെഎസ് യു വില്‍ ഉള്‍പ്പെടും.
ലോഗോയും ബാനറുകളും മറ്റും സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ക്ക് www.gksu.in/download എന്ന പോര്‍ട്ടലില്‍ നിന്ന് അവ ഡൗണ്‍ലോഡ് ചെയ്തു ബാനറുകള്‍ തയ്യാറാക്കാം.സാധനങ്ങള്‍ വാങ്ങിയശേഷം ഉപയോക്താവ് ജികെഎസ് യുവിന്റെ വാട്സ്ആപ് നമ്പറിലേക്ക് ( 9995811111) GKSU എന്നു മാത്രം ടൈപ് ചെയ്ത് അയക്കണം. അതിനു മറുപടിയായി ഉപയോക്താവിന്റെ പേരും വിലാസവും മൊബൈല്‍ നമ്പറും ആവശ്യപ്പെട്ടുള്ള സന്ദേശം കിട്ടും. ഫോംപൂരിപ്പിച്ച് അയച്ചാല്‍ നറുക്കെടുപ്പില്‍ പങ്കാളിയാകും. വിശദാംശങ്ങള്‍ www.gksu.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.