മലപ്പുറം: ഡിവൈഎഫ്ഐയുടെ ‘വര്‍ഗീയത തുലയട്ടെ’ എന്ന ക്യാമ്പയിനില്‍ പങ്കുചേര്‍ന്ന് മതസൗഹാര്‍ദത്തിന് പേരുകേട്ട വെളിയംകോട് മഹലിലെ ഖാളി ഹംസ സഖാഫി.
‘വര്‍ഗീയത തുലയട്ടെ മനുഷ്യര്‍ ഒന്നാവട്ടെ’ എന്ന ആവേശകരമായ വാക്കുകളോടെ അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്ക് രണ്ട് പുസ്തകങ്ങള്‍ സമര്‍പ്പിച്ച് വെളിയംകോട് മഹല്ല് ഖാളി ഹംസ സഖാഫി.
പൊന്മള ഉസ്താദ് എഴുതിയ ‘തീവ്രവാദം ‘എന്ന ബുക്കും രണ്ടാമത്തേത് വെളിയങ്കോട് ഉമര്‍ ഖാസി ചരിത്രവും എന്ന പുസ്തകവുമാണ് ലൈബ്രറിയിലേക്ക് നല്‍കിയത്.
പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്കുള്ള പുസ്തകയാത്രയില്‍ മഹല്ല് പ്രസിഡന്റ് യൂസഫ് അഹ്സനിയുടെ സാന്നിധ്യത്തില്‍ അദ്ദേഹം നല്കിയ പുസ്തകങ്ങള്‍ ബ്ലോക്ക് പ്രസിഡന്റ് പ്രബീഷ് ഏറ്റുവാങ്ങി.