കൊച്ചി: ഹനാന് പിന്തുണയുമായി സംസ്ഥാന വനിതാ കമ്മീഷന് രംഗത്ത്. പഠനത്തിനായി മീന്വില്ക്കുന്ന ഹനാനെ അഭിനന്ദിക്കുന്നതായി വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫെന് പറഞ്ഞു. ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണം ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും കൊച്ചിയില്‍ ചെന്നാലുടന്‍ ഹനാനെ കാണുമെന്നും എംസി ജോസഫൈന് പറഞ്ഞു.
കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനില്‍ കോളേജ് യൂണിഫോം ധരിച്ച് മീന്‍ വില്‍ക്കുന്ന ഹനാന് എന്ന പെണ്‍കുട്ടിയുടെ ചിത്രം ഇന്നലെയായിരുന്നു സോഷ്യല്‍മീഡിയയില്‍ വൈറലായത്. വാര്‍ത്ത വലിയ ചര്‍ച്ചയായതോടെ ഹനാനെ തേടി നിരവധിപേരെത്തി.
ഹനാനിന് തന്റെ പുതിയ ചിത്രത്തില്‍ അവസരം നല്‍കുമെന്ന് പറഞ്ഞ് സംവിധായകന് അരുണ്‍ ഗോപിയും രംഗത്തെത്തി. എന്നാല്‍ ഇതിന് പിന്നാലെ ഇത് സിനിമയുടെ പ്രൊമോഷന് വേണ്ടി ചെയ്യുന്നതാണെന്നും വെറും നാടകമാണെന്നും മറ്റുള്ളവരെ കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.