തിരുവനന്തപുരം: പെന്‍ഷന്‍കാരിലെ അനര്‍ഹരെ ഉടന്‍ കണ്ടെത്തും. സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാരിലെ അനര്‍ഹരെ കണ്ടെത്താന്‍ വീടുകള്‍ കയറിയുള്ള സര്‍വ്വേ ഈ മാസം മുതല്‍ ആരംഭിക്കും. മഹിളാ പ്രധാന് ഏജന്റുമാര്‍ 4731 ടാബുകളുമായി വീടുകളിലെത്തുക
സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ പ്രകാരം പെന്ഷന് വാങ്ങുന്നവരില്‍ ഒട്ടേറേ പേര് അനര്‍ഹരാണ്. മരിച്ചവരും വലിയ വാഹനങ്ങളും വീടും ഉള്ളവരും പുനര്‍വിവാഹം ചെയ്തവരും പെന്ഷന് കൈപ്പറ്റുന്നുണ്ട്. പ്രാഥമിക പരിശോധന നടത്തി അനര്‍ഹരുടെ പട്ടിക ധനവകുപ്പ് തയാറാക്കിയിരുന്നെങ്കിലും ഇതേക്കുറിച്ച് വ്യാപകമായ ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഭാഗികമായി പിന്‍വലിച്ചു.
ഇപ്പോള്‍ പെന്ഷന് വാങ്ങുന്നവരുടെ കൃഷ്ണമണി, വിരലടയാളം എന്നിവ സ്കാന്‍ ചെയ്യാനും വിവരങ്ങള്‍ ശേഖരിച്ച് അപ്പപ്പോള്‍ പെന്ഷന് ഡേറ്റാബേസിലേയ്ക്ക് അപ്ലോഡു ചെയ്യാനുമുള്ള ഉപകരണങ്ങള്‍ക്കായി 23 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. വീടുകളില്‍ നേരിട്ടെത്തിയുള്ള സര്‍വ്വേയിലൂടെ കുറ്റമറ്റ പട്ടിക തയാറാക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. രണ്ടു മാസം കൊണ്ടു സര്‍വ്വേ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം.