തിരുവനന്തപുരം: സ്കൂളിലെത്തി മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കമ്മല്‍ കവര്‍ന്ന സ്ത്രീ ഒടുവില്‍ കുടുങ്ങി. പെരുമ്പഴുതൂര്‍ സ്വദേശി സജിതകുമാരിയാണ് പോലീസ് പിടിയിലായത്. പൂവച്ചല്‍ ഗവ. യുപി സ്കൂളില്‍ കഴിഞ്ഞമാസം 31നാണ് മോഷണം നടന്നത്.
സ്കൂളിലെത്തിയ സജിതകുമാരി കുട്ടിയുടെ അടുത്തെത്തി അമ്മ സ്വര്‍ണമിടപാട് സ്ഥാപനത്തില്‍ കാത്ത് നില്‍ക്കുകയാണെന്നും പണയം വയ്ക്കാനായി കമ്മല്‍ വാങ്ങിക്കാന്‍ പറഞ്ഞയച്ചതാണെന്നും പറഞ്ഞ് കമ്മല്‍ അടിച്ച് മാറ്റുകയായിരുന്നു.
വൈകിട്ട് കമ്മല്‍ കാണാത്തത് രക്ഷിതാക്കള്‍ തിരക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. കമ്മല്‍ ഊരിവാങ്ങി സജിതകുമാരി പോവുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞത് അന്വേഷണം എളുപ്പമാക്കി. പ്രതിയെ റിമാന്റ് ചെയ്തു.