തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എംഎല്‍എ എം സ്വരാജ്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മതസൗഹാര്‍ദ്ദത്തില്‍ മുന്നോട്ട് പോകുന്ന കേരളത്തെ ധ്രുവീകരിക്കാനുള്ള ശ്രമമാണ് ബിജെപിയില്‍ നിന്നും ശ്രീധരന് പിള്ളയില്‍ നിന്നുമുണ്ടാകുന്നത്. ശബരിമലയില്‍ ആര്‍എസ്എസിന്റെ കൊടുംക്രിമിനലുകള്‍ തമ്പടിച്ചിരിക്കുകയാണ്. നിക്ഷിപ്ത താല്പര്യങ്ങള് ഉള്ളില്‍ വച്ച് ശ്രീധരന് പിള്ള പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്.
നുണയെ ആയുധമാക്കുകയാണ് സംഘപരിവാര്‍. ആരാധനാലയമായതിനാല്‍ തന്നെ പോലീസ് സംയമനം പാലിക്കുകയാണ്. എന്നാല്‍ കലാപമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശനമായി നടപടിയുണ്ടാകുമെന്നും എം സ്വരാജ് പറഞ്ഞു.