മലപ്പുറം: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെതിരായി ഉണ്ടായ ആരോപണത്തില്‍ പ്രതികരിച്ച് പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. യോഗ്യതയുള്ളവരെ മറികടന്നാണ് നിയമനമെന്ന് വ്യക്തമാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
ജലീലിന്റെ രാജി ആവശ്യപ്പെട്ട് പികെ ഫിറോസിന്റെ നേതൃത്വത്തില്‍ യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നെങ്കിലും മുസ്ലിം ലീഗിലെ മുതിര്‍ന്ന നേതാക്കള്‍ പിന്തുണയര്‍പിച്ച് വരാത്തത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ ഈ അഭിപ്രായ പ്രകടനം.