കോഴഞ്ചേരി: ശബരിമല വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഉറച്ച നിലപാടില്ലാത്തതിനാലും, ഇരട്ടതാപ്പ് കളിക്കുന്നതിനാലും കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ കൂട്ടത്തോടെ സിപിഎമ്മിലേയ്ക്ക്. പത്തനംതിട്ടയിലെ വിവിധയിടങ്ങളില്‍ നിന്നാണ് നേതാക്കള്‍ സിപിഎമ്മിലേയ്ക്ക് എത്തിച്ചേരുന്നത്. ഇനിയുള്ള പ്രവര്‍ത്തനം സിപിഎമ്മിനൊപ്പം തന്നെയെന്ന് നേതാക്കള്‍ പറയുന്നു.
ഏനാദിമംഗലത്തുനിന്നും മെഴുവേലിയില്‍ നിന്നും 70 പേരാണ് സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഏനാദിമംഗലത്ത് കുറുമ്പിക്കര, കുന്നിട, ചെളിക്കുഴി പ്രദേശങ്ങളില്‍ നിന്നുള്ള 40 പേരാണ് സിപിഐ എമ്മിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. കുന്നിട ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ഹാരമണിയിച്ച് പുതുതായി വന്നവരെ സ്വീകരിച്ചു.
മെഴുവേലിയില്‍ ബിജെപി, കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് വന്നവരെ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാല ചാര്‍ത്തി സ്വീകരിച്ചു. മെഴുവേലി പഞ്ചായത്തിലെ കോങ്കുളഞ്ഞി ജങ്ഷനില്‍ നടന്ന പൊതുസമ്മേളനത്തിലാണ് 30 പേര് സിപിഎം ന്റെ ഭാഗമായത്.