തൃശ്ശൂര്‍: മീന്‍ കച്ചവടം നടത്താന്‍ നാണമില്ലേ എന്ന് ചോദിച്ചവരോട്, പിതാവിന്റെ ജോലിയായ മീന്‍ കച്ചവടം പിന്തുടരുന്നതിന് തനിക്ക് അഭിമാനമാണെന്ന് യുവാവിന്റെ തകര്‍പ്പന്‍ മറുപടി. ചെയ്യുന്ന ജോലിയോട് ആത്മാര്‍ഥത കാണിക്കുന്ന യുവാവിന് സൈബര്‍ലോകത്ത് നിറഞ്ഞ അഭിനന്ദനപ്രവാഹമാണ്.
”ഓര്‍മ്മവെച്ചകാലം മുതല്‍ വാപ്പയ്ക്ക് മീന്‍ കച്ചവടമാണ്. ആ പണം കൊണ്ടാണ് ഞങ്ങളെ വളര്‍ത്തിയതും പഠിപ്പിച്ചതുമെല്ലാം. ആ ജോലി ചെയ്യാന്‍ വാപ്പക്ക് നാണക്കേടുണ്ടായില്ല. അതുപോലെയാണ് എല്ലാവരുടെയും മാതാപിതാക്കള്‍ കഷ്ടപ്പെട്ടിട്ടുള്ളത്.
എല്ലാവരും ഒരിക്കലെങ്കിലും മാതാപിതാക്കള്‍ ചെയ്തിരുന്ന തൊഴില്‍ ചെയ്തുനോക്കണമെന്നും സഫര്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു.
അപ്പോഴേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ. ഞാന്‍ അധ്വാനിച്ചുണ്ടാകുന്ന പണം മറ്റൊരാള്‍ക്ക് കൊടുക്കാന്‍ നല്ല ബുദ്ധിമുട്ടാണ്. പക്ഷേ നമ്മളെന്തെങ്കിലും ആവശ്യത്തിന് പണം ചോദിക്കുമ്പോള്‍ അവരെന്നെങ്കിലും തരാതിരുന്നിട്ടുണ്ടോ? അങ്ങനെ ബുദ്ധിമുട്ട് വിചാരിച്ചിട്ടുണ്ടോ?
”അതുകൊണ്ട് എന്ത് ജോലിയായാലും അതില്‍ നാണക്കേട് തോന്നേണ്ട കാര്യമില്ല. മാന്യമായതെന്തും ചെയ്ത് ജീവിക്കാം”, യുവാവ് പറയുന്നു. നിരവധി പേരാണ് വീഡിയോക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.