തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എന്‍എസ്എസ് അടക്കമുളള സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല. എന്നാല്‍ കലക്കവെളളത്തില്‍ മീന്‍ പിടിക്കാനാണ് ചിലരുടെ ശ്രമമെന്നും തിരുവനന്തപുരത്ത് എന്‍എസ്എസ് ഓഫീസ് ആക്രമിച്ചതിനു പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും കടകംപളളി പറഞ്ഞു.
മേലാംകോട് എന്‍എസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിലും ദേവസ്വം നിയമനങ്ങളിലെ സംവരണ പ്രശ്നത്തിലും സര്‍ക്കാരിനെതിരെ സുകുമാരന്‍ നായര്‍ രൂക്ഷവിമര്‍ശനം നടത്തിയതിനു പിന്നാലെയാണ് എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് കടകംപളളി രംഗത്തെത്തിയത്.
എന്‍എസ്എസ് മഹനീയ പാരമ്പര്യമുളള സംഘടനയാണ്. ശബരിമല അടക്കമുളള വിഷയങ്ങളില്‍ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്നും ദേവസ്വം മന്ത്രി പറഞ്ഞു.