കണ്ണൂര്‍: മുഖ്യമന്ത്രിയ്ക്ക് നേരെ ഫോണിലൂടെ വധഭീഷണി മുഴക്കിയ യുവാവ് പിടിയില്‍. ചെറുതാഴം മണ്ടൂര്‍ സ്വദേശി വിജേഷി (35) നെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് പോലീസ് പറഞ്ഞു.
കണ്ണൂര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ ഫോണില്‍ നിരന്തരമായി വിളിച്ച് മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതിനാണ് വിജേഷിനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടൗണ്‍ എസ്ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
സിപിഒമാരായ റയീസ്, സജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോഴിക്കോട് കൊളത്തൂര്‍ ആശ്രമത്തില്‍വെച്ച് ഇന്നലെ രാത്രിയോടെയാണ് യുവാവിനെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.