വയനാട്: മഴയും കാട്ടുതീയും വില്ലനായി എത്തിയതിനെ തുടര്‍ന്ന് പ്രവേശന നിഷേധിച്ച ചെമ്പ്ര പീക്ക് വീണ്ടും വിനോദസഞ്ചാരികള്‍ക്കായി തുറന്നു. പത്തുമാസമായി പൂട്ടികിടന്ന വയനാട്ടിലെ ചെമ്പ്ര പീക്കില്‍ ഇന്നുമുതല്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശിക്കാം.
ഒരോ ദിവസം 200 പേരെ മാത്രം മല കയറ്റിയാല്‍ മതിയെന്നാണ് വനംവകുപ്പിന്റെയും സംരക്ഷണ സമിതിയുടെയും തീരുമാനം.വയനാട്ടിലെ പ്രമുഖ ടൂറിസം കേന്ദ്രമായ ചെമ്പ്ര വനംവകുപ്പിന്റെ ഉടമസ്ഥതയില്‍ വനംസംരക്ഷണസമിതിയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
മലയിലുണ്ടായ കാട്ടുതീയെ തുടര്‍ന്ന് ജനുവരിയില്‍ അടച്ചു. ജൂണില്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും മഴ തടസമായി. മഴയില്‍ പലയിടത്തും മണ്ണിടിഞ്ഞു റോഡുകള്‍ നശിച്ചു. ഇവയെല്ലാം താല്കാലികമായി നിര്‍മ്മിച്ചാണ് ഇന്നുമുതല്‍ തുറന്നുനല്കുക. രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 12 വരെ 200 പേര്‍ക്ക് മാത്രമാണ് മലയില്‍ പ്രവേശനമുണ്ടാവുക.