തിരുവനന്തപുരം: കുട്ടനാട്ടിലുണ്ടായ പ്രളയത്തെക്കുറിച്ചു പ്രത്യേകപഠനത്തിനു സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രളയാനന്തര പ്രതിരോധപ്രവര്ത്തനങ്ങളെക്കുറിച്ചാണു രാജ്യാന്തരവിദഗ്ധര്‍ ഉള്‍പ്പെടുന്ന ഏജന്‍സി ശാസ്ത്രീയപഠനം നടത്തുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണു തീരുമാനം.
കേരള പുനര്‍നിര്‍മാണപദ്ധതിയുടെ ഭാഗമായാണു പഠനം. എ.സി. കനാല്‍ വികസനത്തെക്കുറിച്ചും പഠനം നടത്തും. യോഗത്തില്‍ മന്ത്രി മാത്യു ടി. തോമസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്, തദ്ദേശസ്വയംഭരണ അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസ്, കേരള പുനര്‍നിര്‍മാണപദ്ധതി ചീഫ് എക്സിക്യൂട്ടീവ്ഡോ. വി. വേണു, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ആലപ്പുഴ ജില്ലാ കലക്ടര്‍ എസ്. സുഹാസ് തുടങ്ങിയവര്‍ പങ്കെടുത്തു.